കണ്ണില്ലാത്ത ക്രൂരത…! കാഴ്ചപരിമിതിയുള്ള ലോട്ടറി വിൽപനക്കാരനെ പറ്റിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു; 10000 രൂപയോളം വില വരുന്ന 40 സമ്മർ ബംമ്പർ ലോട്ടറികളാണ് നഷ്ടമായത്; അന്വേഷണം ഊർജിതമാക്കി പോലീസ്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരൻ്റെ പക്കൽ നിന്നും ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. പാലക്കാട് നഗരത്തിലാണ് സംഭവം.

ലോട്ടറി വാങ്ങാനെന്ന പേരിൽ സമീപിച്ച ശേഷം ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു. റോബിൻസൺ റോഡിൽ താമസിക്കുന്ന മായാ കണ്ണന്റെ ലോട്ടറികളാണ് അജ്ഞാതൻ തട്ടിയെടുത്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10000 രൂപയോളം വില വരുന്ന 40 സമ്മർ ബംമ്പർ ലോട്ടറികളാണ് നഷ്ടമായത്. ലോട്ടറികൾ വാങ്ങിയശേഷം സമീപത്തെ ബാങ്കിൽ നിന്ന് പണം എടുത്ത് തരാം എന്ന് പറഞ്ഞാണ് ഇയാൾ മുങ്ങിയത്.

മായാ കണ്ണൻ്റെ പരാതിയിൽ പാലക്കാട്‌ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.