കോടീശ്വരാ,​ ആരാണ് നീ;25 കോടിയുടെ തിരുവോണം ബമ്പർ അടിച്ച ഭാഗ്യവാൻ നെട്ടൂരിലെ താമസക്കാരനെന്ന് സൂചന

Spread the love

കൊച്ചി: തിരുവോണം ബമ്പർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാന്‍
കാണാമറയത്ത്.എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്‍റായ ലിജീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു.

എന്നാല്‍ സമ്മാനം നേടിയയാള്‍ ആരെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നറുക്കെടുപ്പിന് തലേന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ലിജീഷ് പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ഈ ടിക്കറ്റ് എടുത്തതെന്ന് കൃത്യമായി പറയാന്‍ ലിജീഷിനും സാധിച്ചിട്ടില്ല. നെട്ടൂര്‍ മേഖലയില്‍ തന്നെ താമസിക്കുന്ന ആരോ ആണ് ടിക്കറ്റെടുത്തതെന്ന് സൂചനയുണ്ട്.

ഓണം ബമ്പറുകളുടെ ഭാഗ്യ നാമമായി ആറ്റിങ്ങൽ ഭഗവതി ലോട്ടറീസ് മാറി. ഇതു രണ്ടാം തവണയാണ് ഭഗവതി വിറ്റ ടിക്കറ്റിന് ഓണം ബമ്പർ. 2022ൽ ഭഗവതിയുടെ തിരുവനന്തപുരം പഴവങ്ങാടിയിലെ കേന്ദ്രത്തിൽ വിറ്റ ടിക്കറ്റിനായിരുന്നു 25 കോടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group