ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പത്ത് ഓണം ബമ്പർ ടിക്കറ്റുകൾ തട്ടിയെടുത്തു; ഇടുക്കി ശാന്തൻപാറ സ്വദേശി കോട്ടയം വെസ്റ്റ് പൊലീസിൻ്റെ പിടിയിൽ

Spread the love

കോട്ടയം: ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.

ഇടുക്കി ശാന്തൻപാറ സ്വദേശി ബിജു മോഹൻ (39) ആണ് അറസ്റ്റിലായത്.

ഇയാൾ രണ്ടു കാലുകൾ ഇല്ലാത്ത വികലാംഗനായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് പത്ത് ബംബർ ലോട്ടറി ടിക്കറ്റ് വാങ്ങിയ ശേഷം മൊബൈൽ ഫോൺ നൽകി പണവുമായി വരാമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു. തട്ടിപ്പ് മനസിലായ ലോട്ടറി കച്ചവടക്കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ കെ ആർ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാൾ മുൻപ് പോക്സോ കേസിലും പ്രതിയായിരുന്നു.