video
play-sharp-fill

എട്ട് തിരുത്തി മൂന്ന് ആക്കി വാങ്ങിക്കൂട്ടിയത് നല്ല എട്ടിന്റെ പണി; വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി 2,000 രൂപ തട്ടിയ പ്രതി പിടിയില്‍

എട്ട് തിരുത്തി മൂന്ന് ആക്കി വാങ്ങിക്കൂട്ടിയത് നല്ല എട്ടിന്റെ പണി; വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി 2,000 രൂപ തട്ടിയ പ്രതി പിടിയില്‍

Spread the love

കൊല്ലം: കൊല്ലം കടയ്ക്കലില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി 2,000 രൂപ തട്ടിയ പ്രതി പിടിയില്‍.

വലിയവേങ്കാട് സ്വദേശി മനുവാണ് അറസ്റ്റിലായത്.
തിങ്കളാഴ്ചയാണ് ലോട്ടറി വില്‍പ്പനകാരനായ ജയകുമാറിനെ കബളിപ്പിച്ച്‌ മനു രണ്ടായിരം രൂപ തട്ടിയെടുത്തത്.

വിൻ വിൻ ലോട്ടറി ടിക്കറ്റിന് രണ്ടായിരം രൂപ അടിച്ചത് WK557043 നമ്പര്‍ ടിക്കറ്റിനാണ്. മനുവിന്റെ കൈവശം ഉണ്ടായിരുന്നത് WK557048 നമ്പര്‍ ടിക്കറ്റാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലെ എട്ട് തിരുത്തി മൂന്ന് ആക്കിയായിരുന്നു തട്ടിപ്പ്. ലോട്ടറി കച്ചവടകാരൻ ടിക്കറ്റ് ഏജന്‍റിന് നല്‍കി സ്കാൻ ചെയ്തപ്പോഴാണ് തിരുത്തിയ ടിക്കറ്റാണെന്ന് മനസിലാകുന്നത്.

കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവിയുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയും ചെയ്തു. വഞ്ചന കുറ്റം ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.