video
play-sharp-fill

ലോട്ടറി നമ്പർ തിരുത്തി പണം തട്ടിയെടുക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

ലോട്ടറി നമ്പർ തിരുത്തി പണം തട്ടിയെടുക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടാൻ ശ്രമിച്ചയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു.ചെങ്ങമനാട് പാലപ്രശ്ശേരി ചൂട്ടുംപിള്ളി വീട്ടിൽ അനുരാജിനെയാണ് (30)മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് ലോട്ടറി ഏജൻസി നടത്തുന്നയാളുടെ പരാതിയിലാണ് സി.ഐ എം.എ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്.

ഒക്ടോബർ 20ന് നറുക്കെടുത്ത പൗർണമിലോട്ടറിയുടെ പല സീരീയലുകളിലുള്ള ഒരേ നമ്പരിലുള്ള അഞ്ച് ടിക്കറ്റുകൾതിരുത്തി 1000 രൂപയുടെ അഞ്ച് സമ്മാനംകൈവശപ്പെടുത്താനായിരുന്നു നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ ലോട്ടറി ഏജൻസിയിൽ നൽകിയ ടിക്കറ്റിൽ സംശയം തോന്നിയ കട ഉടമ, പ്രതിയുടെ തിരിച്ചറിയൽ രേഖകൾ വാങ്ങി വെച്ചു. തട്ടിപ്പുമനസ്സിലായതോടെ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തു.പ്രതി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ കൂടുതൽ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് ഇൻസ്പെക്ടർ എം.എ. മുഹമ്മദ് പറഞ്ഞു.

Tags :