എരുമേലിയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ അപ്പുവിനെ കാണാതായിട്ട് ഒരാഴ്ച്ച; അവസാനമായി കണ്ടത് ഇടക്കുന്നത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നത്;  വേഷം കൈലിയും ഷര്‍ട്ടും; ഇയാളെ കണ്ടുകിട്ടുന്നവർ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

എരുമേലിയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ അപ്പുവിനെ കാണാതായിട്ട് ഒരാഴ്ച്ച; അവസാനമായി കണ്ടത് ഇടക്കുന്നത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നത്; വേഷം കൈലിയും ഷര്‍ട്ടും; ഇയാളെ കണ്ടുകിട്ടുന്നവർ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

സ്വന്തം ലേഖിക

എരുമേലി: ലോട്ടറി വില്‍പ്പനക്കാരന്‍ അപ്പുവിനെ കാണാതായിട്ട് ഒരാഴ്ച്ച

എരുമേലിയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന വിശാഖിനെ (അപ്പു 27) കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് കാണാതാകുന്നത്. കോട്ടയം ജില്ലയില്‍ പാറത്തോട് ഇടക്കുന്നത്തുള്ള വീട്ടില്‍ നിന്നും രാവിലെ ഏഴിന് ഇറങ്ങിയതാണ്.
ഇടക്കുന്നത്തുള്ള കടയില്‍ നിന്നും പൊറോട്ട കഴിച്ചിറങ്ങുന്നത് കണ്ടതായാണ് അപ്പുവിനെപ്പറ്റി ഒടുവില്‍ ലഭിച്ച വിവരം. ബുദ്ധി വൈകല്യമുള്ള അപ്പു മൊബൈൽ കൊടുക്കാത്തതിൻ്റെ പേരിൽ വീട്ടുക്കാരുമായി വഴക്കിട്ട് ഇറങ്ങിയതാണേന്നും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ആരും കണ്ടിട്ടില്ല. കൈലിയും ഷര്‍ട്ടുമായിരുന്നു വേഷം. അച്ഛനമ്മമാരും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് അപ്പുവിന്റെ കുടുംബം. ലോട്ടറിയും സായാഹ്ന പത്ര വിതരണവുമായിരുന്നു ഉപജീവനമാര്‍ഗം.

മണങ്ങല്ലൂരിലെ മാതാവിന്റെ വീട്ടില്‍ നിന്നായിരുന്നു ചെറുപ്പം മുതല്‍ ലോട്ടറി വില്‍ക്കാന്‍ എരുമേലിയിലെത്തിയിരുന്നത്. കാഞ്ഞിരപ്പള്ളി പൊലീസിലും ജില്ലാ കളക്ടര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ്, ഭരണങ്ങാനം, രാമപുരം എന്നിവിടങ്ങളില്‍ ബന്ധുക്കള്‍ അന്വേഷിച്ചു പോയിരുന്നു. വീടിന്റെ ചുറ്റുപാടും നാട്ടുകാര്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല.

എല്ലാവരോടും ചിരിച്ചു കൊണ്ടു പെരുമാറിയിരുന്ന അപ്പു എല്ലാവര്‍ക്കും സുപരിചതനായിരുന്നു. അതുകൊണ്ട് തന്നെ അപ്പുവിനെ കാണാതായതോടെ സുഹൃത്തുക്കള്‍ ഏറെ വിഷമത്തിലാണ്. ദൂരസ്ഥലങ്ങളിലേക്കെങ്ങും മുന്‍പ് പോയിട്ടില്ലായെന്ന് മാതാവ് പറഞ്ഞു. അവന്‍ ഉടന്‍ തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

അപ്പുവിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കാഞ്ഞിരപ്പള്ളി പൊലീസ് സ്‌റ്റേഷനിലോ, 04828 202 800, 9747806201 എന്ന നമ്പറിലോ വിളിച്ചറിയിക്കുക.