
കൊല്ലം : പുനലൂരിൽ ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ ലോട്ടറി വില്പനശാലയിലെ ജീവനക്കാരനായ മൊയ്തീൻ ബാദുഷ (67) ആണ് മരിച്ചത്.
പകല്‍ മുഴുവൻ സമയവും ഇയാള്‍ കടയിലുണ്ടായിരുന്നു. വൈകീട്ടോടെ ടിക്കറ്റ് എടുക്കാനെത്തിയവർ ബാദുഷയെ കടയില്‍ കണ്ടില്ല. തുടർന്ന് സമീപത്തെ കടകളില്‍ അന്വേഷിച്ചെങ്കിലും ആർക്കും ബാദുഷ എവിടെ പോയെന്ന് അറിയില്ലായിരുന്നു. ഇതോടെ നാട്ടുകാർ തിരച്ചില്‍ നടത്തിയപ്പോഴാണ് കടയുടെ പിൻഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.



