ഏറ്റുമാനൂരിൽ ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രീയെ പറ്റിച്ച് ലോട്ടറികളുമായി കടന്നുകളഞ്ഞു; ഇടുക്കി സ്വദേശി അറസ്റ്റിൽ

Spread the love

കോട്ടയം: ഏറ്റുമാനൂരിൽ ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രീയെ പറ്റിച്ച് ലോട്ടറികളുമായി കടന്നുകളഞ്ഞ പ്രതിയെ വലയിലാക്കി ഏറ്റുമാനൂർ പോലീസ്.

ഇടുക്കി വാതികുടി കുട്ടിവാലിൽ ഹൗസ്
നവാസ് അലിയാർ,(43) എന്നയാളെ ആണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്.

12-08-2025 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഏറ്റുമാനൂർ ഭാഗങ്ങളിൽ ലോട്ടറി വില്പന നടത്തിവന്നിരുന്ന മാഞ്ഞൂർ സ്വദേശിനി രാജി എന്ന സ്ത്രീയുടെ കയ്യിൽ നിന്നും 120 ഓളം ലോട്ടറികളും വാങ്ങി പരിശോധിച്ച പ്രതി പണവുമായി എത്തി ടിക്കറ്റ് എടുത്തു കൊള്ളാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം അയാളുടെ കൈവശം ഉണ്ടായിരുന്ന പഴയ ലോട്ടറി ടിക്കറ്റുകൾ തിരികെ കൊടുത്ത് ലോട്ടറി വില്പനക്കാരിയായ സ്ത്രീയിൽ നിന്ന് 12000/- രൂപ തട്ടിയെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് എസ് എച്ച് ഒ അൻസിൽ എ. എസ്. ന്റെ നേതൃത്വത്തിൽ എസ്ഐ അഖിൽദേവ്, എ എസ് ഐ വിനോദ് വി കെ, എസ് സി പി ഒ സുനിൽ കുര്യൻ, സി പി ഒ മാരായ അനീഷ് വി കെ, സനൂപ്, അനിൽകുമാർ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ പ്രതിയെ പിടികൂടുന്നതിനായി നിയോഗിക്കുകയായിരുന്നു.

ശാസ്ത്രീയവും, നിരന്തരവുമായ അന്വേ ഷണത്തിലൂടെ പ്രതിയിലേക്കെത്തിയ പോലീസ് സംഘം ഇന്ന് എറണാകുളം കലൂർ ഭാഗത്തുവച്ച് പ്രതി നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാഞ്ഞിരപ്പള്ളി, ആലുവ, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.