ലോട്ടറി വില്പനക്കാരനെ പറ്റിച്ച്‌ ടിക്കറ്റ് തട്ടിയെടുത്തു; നോക്കാൻ വാങ്ങിയതിന് പകരം നല്‍കിയത് പഴയ ടിക്കറ്റുകള്‍; പരാതിയുമായി അടിമാലി സ്വദേശി

Spread the love

മൂന്നാർ: ലോട്ടറി വില്‍ക്കുന്നയാളെ പറ്റിച്ച്‌ ടിക്കറ്റുകള്‍ കൈക്കലാക്കിയതായി പരാതി.

അടിമാലിയില്‍ കുരിശുഅപ്ര സ്വദേശിയായ കെഎല്‍ ജോസ് ആണ് സംഭവത്തില്‍ മൂന്നാർ പോലീസില്‍ പരാതി നല്‍കിയത്.

മാട്ടുപ്പട്ടി റോഡിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് സംഭവമുണ്ടായത്. 65-ന് വയസ്സിനുമേല്‍ പ്രായം തോന്നുന്നയാളാണ് തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തിയ ജോസിന് പിന്നാലെ ഇയാളും എത്തി. രണ്ട് ടിക്കറ്റുകള്‍ വാങ്ങിയതിനുശേഷം പണം നല്‍കി. ജോസ് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോള്‍ കൂടുതല്‍ ടിക്കറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ജോസ് ബാഗില്‍ നിന്നും ടിക്കറ്റുകള്‍ മുഴുവനായി എടുത്തുനല്‍കി.

200 ടിക്കറ്റുകളാണ് കൈവശമുണ്ടായിരുന്നത്. ടിക്കറ്റ് നമ്പറുകള്‍ പരിശോധിക്കുന്നു എന്ന വ്യാജേന ഇയാള്‍ 100 ടിക്കറ്റുകള്‍ തട്ടിയെടുത്തതിനുശേഷം കയ്യിലുണ്ടായിരുന്ന പഴയ ടിക്കറ്റുകള്‍ തിരികെ വെച്ചു. കൈവശമുണ്ടായിരുന്ന പഴയ ടിക്കറ്റുകള്‍ക്ക് മുകളിലും താഴെയുമായി പുതിയ ടിക്കറ്റുകള്‍ ചേർത്തുവെച്ച്‌ വിദഗ്ധമായാണ് തട്ടിപ്പ് നടത്തിയത്.

ഹോട്ടലില്‍ നിന്നിറങ്ങി അടിമാലിയിലേക്കുള്ള യാത്രാമധ്യേ ജോസ് ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്. തുടർന്ന് മൂന്നാർ പോലീസില്‍ പരാതി നല്‍കി. പോലീസ് ഹോട്ടലിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം പ്രതിയെ തിരിച്ചറിയാനായില്ല.