
മിലിട്ടറി റിക്രൂട്ട്മെന്റിൽ തോൽവി ഭാഗ്യക്കുറിയിൽ വിജയം
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: മിലിട്ടറി റിക്രൂട്ട്മെന്റിൽ തോൽവി ഭാഗ്യക്കുറിയിൽ വിജയം. മിലിട്ടറി റിക്രൂട്ട്മെന്റ് റാലിയിൽ തോറ്റു മടങ്ങിയ യുവാവിന് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം.
അമ്പലപ്പുഴ കോമന പുതുവൽ അശോകന്റെ മകൻ അനന്തുവിനാണ് സ്ത്രീശക്തി ലോട്ടറിയുടെ 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന അനന്തു ചൊവ്വാഴ്ച കോട്ടയത്തുനടന്ന ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുത്തു മടങ്ങുമ്പോൾ ആലപ്പുഴ കെ.എസ്.ആർ.ടി സി സ്റ്റാൻഡിൽ നിന്നാണ് എസ്.ഒ 680894 ടിക്കറ്റ് വാങ്ങിയത്. മെയ് 12ന് നടത്താൻ നിശ്ചയിച്ച സഹോദരിയുടെ വിവാഹ ആവശ്യത്തിനുളള പണം സ്വരുക്കൂട്ടുന്നതിനിടയിലാണ് സമ്മാനം ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് അനന്തു പറഞ്ഞു.
Third Eye News Live
0