25 കോടിയുടെ ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷിന് സന്തോഷം അടക്കാനാവാതെ കരച്ചിൽ: കൊച്ചി നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം: ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്.

Spread the love

കൊച്ചി: 25 കോടിയുടെ ഓണം ബമ്പർ ടിക്കറ്റ് വിറ്റ എറണാകുളം നെട്ടൂർ സ്വദേശി ഏജന്റ് ലതീഷിന് കരച്ചിൽ. നെട്ടൂർ സ്വദേശി ലതീഷ് വാർത്തകേട്ട് ആദ്യം ഞെട്ടി. പിന്നെ കരച്ചിൽ. എങ്ങനെ കരയാതിരിക്കും. സന്തോഷം അടക്കാനാവാതെയാണ് കരഞ്ഞതെന്ന് ലതീഷ് തന്നെ പറയുന്നു.

ഭാഗ്യശാലി നെട്ടൂർ സ്വദേശിയാകാമെന്ന നിഗമനത്തിലാണ് ലതീഷ്.
ലതീഷിന്റെ കടയ്ക്കു മുന്നിൽ വൻ ജനക്കൂട്ടമാണ് വിവരമറിഞ്ഞ് എത്തിയത്.
നെട്ടൂരിൽ ഏറ്റവുമധികം ടിക്കറ്റ് വാങ്ങുന്നത് തൊഴിലാളികളാണ്. അതിനാൽ തൊഴിലാളിക്കാകും ഒന്നാം സമ്മാനമെന്നു കരുതുന്നതായി ടിക്കറ്റ് വിറ്റ ലതീഷ് പറയുന്നു.

അങ്ങനെയാകട്ടെ യെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ടിക്കറ്റ് വിറ്റത് ആർക്കാണ് എന്ന് ഓർമ്മയില്ല. 30 വർഷമായി കട നടത്തിവരികയാണ്. പല ചരക്ക് കടയോട് അനുബന്ധിച്ചാണ് ലോട്ടറി വിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷം മുൻപ് ഒരു കോടിയുടെ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. ഇതുവരെ ഭാഗ്യവാൻ ആരെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.
25 കോടി ലഭിച്ച ഭാഗ്യവാൻ ചിലപ്പോൾ രംഗത്തു വരാനിടയില്ല.പബ്ലിസിറ്റി ഇല്ലാതെ ലോട്ടറി ഓഫീസിൽ കൊടുക്കാനാണ് സാധ്യത.