play-sharp-fill
അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പനച്ചിക്കാട് സ്വദേശിയ്ക്ക്; ലക്ഷപ്രഭൂവായിട്ടും വിശ്വസിക്കാനാവാതെ സമ്മാന ജേതാവ്

അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പനച്ചിക്കാട് സ്വദേശിയ്ക്ക്; ലക്ഷപ്രഭൂവായിട്ടും വിശ്വസിക്കാനാവാതെ സമ്മാന ജേതാവ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം വീണ്ടും കോട്ടയത്ത്. പനച്ചിക്കാട് വിറ്റ ടിക്കറ്റിനാണ് ഇക്കുറി ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കേരള സംസ്ഥാന ലോട്ടറിയുടെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ടിക്കറ്റാണ് പനച്ചിക്കാട് വിറ്റത്. 70 ലക്ഷം രൂപയാണ് ഈ ടിക്കറ്റിന്റെ ഒന്നാം സമ്മാനം.


ആശാരിപ്പണിക്കാരനായ പാത്താമുട്ടം കാരയ്ക്കാട്ടുകരോട്ട് കെ.എ. ജയമോനാണ് ലോട്ടറി നറക്കെടുപ്പിൽ ഭാഗ്യം ഇപ്പോൾ ഒപ്പം നിന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഈ ടിക്കറ്റ് നറക്കെടുക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ തന്നെ ജയമോൻ ഒന്നാം സമ്മാനം ലഭിച്ചതായി അറിഞ്ഞിരുന്നു. നറക്കെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മൊബൈൽ ഫോണിൽ നോക്കി സമ്മാനം തനിക്കാണ് എന്നു ജയമോൻ അറിഞ്ഞിരുന്നു. എന്നിട്ടും, ജയമോൻ സമ്മാനം അടിച്ചതായി വിശ്വസിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലിക്കൽ കവലയിലെ ഉപ്പും മുളകും എന്ന ഹോട്ടലിൽ നിന്ന് എടുത്ത രണ്ടു ലോട്ടറി ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മറ്റേ ടിക്കറ്റിന് 8000 രൂപയും ലഭിച്ചു. സമ്മാനാർഹമായ ടിക്കറ്റ് പനച്ചിക്കാട് റീജണൽ സർവ്വീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു.