play-sharp-fill
ലോട്ടറിയിൽ വ്യാജനും…! സമ്മാനം അടിച്ച ടിക്കറ്റ് ലോട്ടറി ഓഫിസിലെ കമ്പ്യൂട്ടറിലില്ല : കപ്പിനും ചുണ്ടിനും ഇടയിൽ സമ്മാന  നഷ്ടം

ലോട്ടറിയിൽ വ്യാജനും…! സമ്മാനം അടിച്ച ടിക്കറ്റ് ലോട്ടറി ഓഫിസിലെ കമ്പ്യൂട്ടറിലില്ല : കപ്പിനും ചുണ്ടിനും ഇടയിൽ സമ്മാന നഷ്ടം

സ്വന്തം ലേഖകൻ

കട്ടപ്പന: സംസ്ഥാന ഗവൺമെന്റിന്റെ ലോട്ടറിയിലുമുണ്ട് വ്യാജൻ. സമ്മാനം അടിച്ച ടിക്കറ്റ് നമ്പർ ലോട്ടറി ഓഫീസിലെ കമ്പ്യൂട്ടറിലില്ല. കപ്പിനും ചുണ്ടിനുമിടയിൽ സമ്മാനനഷ്ടം. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം നടന്നത്. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ജനുവരി ഇരുപതിന് നടന്ന നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച എസ്.സി 967160 എന്ന നമ്പറിൽ വരുന്ന ടിക്കറ്റിനാണ് സമ്മാന നഷ്ടം ഉണ്ടായത്.


സമ്മാനർഹമായ ടിക്കറ്റ് നമ്പർ ലോട്ടറി ഓഫിസിലെ സിസ്റ്റത്തിൽ തെളിയുന്നില്ലെന്നും അതിനാൽ സമ്മാനം നൽകാൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം, നറുക്കെടുപ്പിൽ എസ.്എ, എസ്.ബി, എസ്ഡി, എസ്.എഫ്, എസ.്ജി, എസ.്എച്ച്, എസ്.ജെ, എസ്.കെ, എസ്.എൽ, എസ്.എം എന്നീ 11 സീരിയലിൽ വരുന്ന 967160 എന്ന ടിക്കറ്റിന് 100 രൂപ വീതം സമ്മാനം ലഭിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പനാർ റാണികോവിൽ സ്വദേശി മുരുകേശനാണ് പണം നഷ്ടമായത്. വണ്ടിപ്പെരിയാറ്റിലെ ലക്കി സെന്ററിൽ നിന്നാണ് ഇയാൾ 12 ടിക്കറ്റുകളും എടുത്തത്. നമ്പർ പിശക് സംബന്ധിച്ചു ഏജൻസിയിൽ അന്വേഷിച്ചപ്പോൾ ടിക്കറ്റ് മടക്കി നൽകിയാൽ തുക നല്കാം എന്നായിരുന്നു മറുപടി.

ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാർകോഡ് ലോട്ടറി ഓഫിസിലെ സിസ്റ്റത്തിൽ തെളിയാത്തതാണ് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ അച്ചടി സമയത്ത് ഉണ്ടായ പിശക് മൂലം ബാർ കോഡ് മറഞ്ഞതാകാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം സമ്മാനത്തുക ലഭിക്കാത്തതിൽ മുരുകേശൻ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ്.