
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ വടശേരിൽ ലോഡ്ജിന് സമീപം യുവാക്കൾക്ക് വെട്ടേറ്റത് അനാശാസ്യ കേന്ദ്രത്തിൽ എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ടി.ബി – ചന്തക്കടവ് റോഡിൽ വടശേരിൽ ലോഡ്ജിനു പിന്നിലെ വീട്ടിൽ അക്രമം നടന്നത്. അക്രമത്തിൽ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊൻകുന്നം സ്വദേശിയായ യുവതിയും അക്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് നഗരമധ്യത്തിൽ ലോഡ്ജിന് പിന്നിലെ വീട്ടിൽ അക്രമം ഉണ്ടായത്. അക്രമത്തിന് ശേഷം പൊലീസ് സംഘം എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ബുധനാഴ്ച രാവിലെ ഡിവൈ.എസ്.പി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ അക്രമം നടന്ന വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
വീടിനുള്ളിൽ ഒരു മുറിയിൽ ചിത്രീകരണത്തിന് തയ്യാറാക്കിയ രീതിയിൽ ക്യാമറയും ക്യാമറാ സ്റ്റാൻഡും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അശ്ലീല വീഡിയോ ചിത്രീകരണമോ , ബ്ളൂ ഫിലിം നിർമ്മാണമോ നടന്നിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന.
അല്ലെങ്കിൽ , പെൺവാണിഭ സംഘത്തിലേയ്ക്ക് എത്തുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ എടുത്ത് ഉപഭോക്താക്കൾക്ക് അയച്ചു നൽകുന്നതിനായി പകർത്തിയിരുന്നതാണ് എന്നു സംശയിക്കുന്നു.
ഇത് കൂടാതെ അക്രമം നടന്ന വീടിന് പിന്നിലായി പ്ളാസ്റ്റിക് കവറിൽക്കെട്ടി ഗർഭ നിരോധന ഉറകൾ ഇട്ടിരുന്നതായും കണ്ടെത്തിയിരുന്നു.