ചുമയ്ക്കുള്ള മരുന്നിന് പകരം കുട്ടിക്ക് തറ തുടയ്ക്കുന്ന ലോഷൻ നൽകിയതായി പരാതി; ശാരീരിക അസ്വസ്ഥതയെത്തുടർന്ന് കുട്ടി ആശുപത്രിയിൽ; പരാതി കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ; നിഷേധിച്ച് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടിക്ക് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയതായി പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കുറ്ററ സ്വദേശിയായ ആശിഖ് അ‌ച്ഛ​നൊപ്പമെത്തിയാണ് കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനിക്ക് ചികിത്സ തേടിയത്.

ഒൻപതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്നാണ് പരാതി. പുറത്തു നിന്നും കൊണ്ടുവന്ന കുപ്പിയിലാണ് ചുമയുടെ മരുന്നു വാങ്ങിയത്. വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോൾ കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായെന്നാണ് കുടുംബം പറയുന്നത്. ഉടൻ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്നാണ് ആഷിഖിന്റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. മരുന്ന് മാറി നൽകാൻ യാതൊരു സാധ്യതയുമില്ലെന്നും ഇവർ പറയുന്നു.സംഭവത്തിൽ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.