
അച്ചൻകോവിൽ: തമിഴ്നാട്ടിൽ നിന്നും വനമാർഗ്ഗം കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ട തീർത്ഥാടകർ വനത്തിൽ കുടുങ്ങി. കോന്നി കല്ലേലി വനമേഖലയില്‍ വഴിതെറ്റി കുടുങ്ങുകയായിരുന്നു.
ചെങ്കോട്ട വഴി അച്ചന്‍കോവില്‍ ഭാഗത്ത് എത്തിയ 24 പേരടങ്ങുന്ന സംഘമാണ് വഴിതെറ്റി വനത്തിനുള്ളില്‍ പെട്ടത്. കൊച്ചുകുട്ടിയും പ്രായമായ ഒരാളും സംഘത്തിലുണ്ടായിരുന്നു.
വിവരം പുറത്തറിഞ്ഞയുടന്‍ സംഘത്തിലുളളവരുമായി വനം വകുപ്പും പൊലീസും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൃഗങ്ങള്‍ ഉള്ള വനത്തിലാണ് ഇവര്‍ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവില്‍ ഇവരെ കണ്ടെത്തി സുരക്ഷിതമായി തിരികെയെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


