
സ്വന്തം ലേഖകൻ
കണ്ണൂർ: പരിയാരത്ത് വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണവും 15,000 രൂപയും കവർന്നു. പളുങ്കു ബസാറിലെ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി പള്ളിയില്‍ നബിദിനാഘോഷത്തിനു പോയിരുന്ന സമയത്താണ് കവർച്ച നടന്നത്.
വീടിന്റെ പിറകുവശത്തെ ജനലിന്റെ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഇന്നലെ രാത്രി 9.50 ന് ജനൽ കമ്പി മുറിക്കുന്നതിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെ അബ്ദുള്ളയുടെ കുടുംബം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുകൾ നിലയിലെ മുറികളിലെ ഉൾപ്പെടെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവിയും ടവർ ലോക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം.