
പശ്ചിമ ബംഗാൾ: ദേശീയപാതയിൽ മരത്തടികളിൽ കൂർത്ത ആണിക്കല്ലുകൾ തറച്ച് നിർമ്മിച്ച മാരകായുധങ്ങളുമായി എത്തി ചരക്ക് വാഹനങ്ങൾ തടഞ്ഞ് നിർത്തി ഗുണ്ടാപ്പിരിവ് നടത്തുന്ന സംഘം വ്യാപകം.
പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിലാണെന്ന് കരുതപ്പെടുന്ന ഈ സംഭവത്തിൽ, ദേശീയപാതകളിൽ നിയമം കയ്യിലെടുക്കുന്ന ചില പ്രാദേശിക സംഘങ്ങൾ ലോറി ഡ്രൈവർമാരെ എപ്രകാരം ഭയപ്പെടുത്തുന്നു എന്നതിന്റെ നേർച്ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
കയ്യിൽ കരുതിയ മാരകായുധങ്ങളുമായി രണ്ട് സ്ത്രീകൾ ചരക്ക് വാഹനങ്ങൾ തടഞ്ഞുനിർത്തുന്നതും ഡ്രൈവർമാരിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമാണ് ഈ ദൃശ്യങ്ങളിലുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ വടികളല്ല ഇവർ ഇതിനായി ഉപയോഗിക്കുന്നത് എന്നതാണ് അധികൃതരെയും പൊതുജനങ്ങളെയും ഒരുപോലെ ഞെട്ടിക്കുന്നത്.
മരത്തടികളിൽ കൂർത്ത ആണിക്കല്ലുകൾ തറച്ച് നിർമ്മിച്ച ഭയാനകമായ ആയുധങ്ങൾ ഉപയോഗിച്ച് ടയറുകൾ പഞ്ചറാക്കുമെന്ന ഭീഷണി മുഴക്കിയാണ് ഇവർ പണപ്പിരിവ് നടത്തുന്നത്.



