ലോറിയ്ക്കടിയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാരായ യുവദമ്പതികൾക്ക് ദാരുണാന്ത്യം: അപകടത്തിൽ മരിച്ചത് അഞ്ച് ദിവസം മുൻപ് ഗൾഫിൽ നിന്നെത്തിയ യുവാവ്

Spread the love

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂർ: ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവദമ്പതികൾക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കോട്ടപ്പുറം വി.പി.തുരുത്തിൽ വച്ച് തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെയായിരുന്നു ദാരുണ സംഭവം. അപകടം.

സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്ന ഷാനു കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ആയതിനെ തുടർന്ന് ഭാര്യയുമൊത്ത് എർണാകുളം ലിസി ആശുപത്രിയിൽ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുൻപാണ് സുഖം പ്രാപിച്ചത്. രണ്ട് പേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ.സൗദിയിലായിരുന്ന ഷാനു അഞ്ച് ദിവസം മുൻപാണ് അവധിയിൽ നാട്ടിലെത്തിയത്.