മത്സ്യവുമായി അമിത വേഗത്തിൽ പോയ ലോറിയിൽ നിന്നും മലിന ജലം വാഹന യാത്രക്കാരുടെ ദേഹത്ത് തെറിച്ചു ; ലോറിയെ പിൻന്തുടർന്ന് മലിനജലം ഡ്രൈവറുടെ മുഖത്തൊഴിച്ച് യുവാക്കൾ

മത്സ്യവുമായി അമിത വേഗത്തിൽ പോയ ലോറിയിൽ നിന്നും മലിന ജലം വാഹന യാത്രക്കാരുടെ ദേഹത്ത് തെറിച്ചു ; ലോറിയെ പിൻന്തുടർന്ന് മലിനജലം ഡ്രൈവറുടെ മുഖത്തൊഴിച്ച് യുവാക്കൾ

സ്വന്തം ലേഖകൻ

തിരൂർ : മത്സവുമായി അമിതവേഗത്തിൽ പോയ ലോറിയിൽ നിന്നും മലിനജലം വാഹനയാത്രക്കാരുടെ ദേഹത്ത് തെറിച്ചു. ലോറിയെ പിൻന്തുടർന്ന് മലിനജലം ലോറി ജീവനക്കാരുടെ മുഖത്തൊഴിച്ചു. ഇതിനെത്തുടർന്ന് സംഭവസ്ഥലത്ത് കയ്യാങ്കളിയും വാക്ക് തർക്കവുമുണ്ടായി. പൊന്നാനിയിലാണ് സംഭവം നടന്നത്.

അമിത വേഗത്തിൽ ദുർഗന്ധം പരത്തി കുതിക്കുന്ന ഇത്തരം ലോറികളുടെ പിന്നിൽ മറ്റു വാഹനങ്ങൾ പെടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മീൻ കയറ്റി ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ലോറിയിൽ നിന്ന് പ്രത്യേക പൈപ് സ്ഥാപിച്ചാണ് റോഡിലേക്ക് മലിന ജലം ഒഴുക്കുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് വാഹനങ്ങളാണ് രാത്രി ചമ്രവട്ടം പാതിയിലൂടെ പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ലോറികളുടെ പിന്നിൽ യാത്ര ചെയ്യുന്നവരുടെ ശരീരത്തിൽ മുഴുവൻ ദുർഗന്ധമുള്ള വെള്ളം തെറിക്കുന്നത് ചമ്രവട്ടം പാതയിൽ ഇടയ്ക്കിടെ സംഘർഷങ്ങൾക്ക് ഇടയാക്കുന്നു. മത്സ്യ അവശിഷ്ടങ്ങൾ കലർന്ന വെള്ളം തെറിപ്പിച്ചതിനെ തുടർന്ന് ആലത്തിയൂർ, ബിപി അങ്ങാടി, ആലിങ്ങൽ, പെരുന്തല്ലൂർ ഭാഗങ്ങളിലും രാത്രിയിൽ വാഹനം തടഞ്ഞിട്ടിരുന്നു