കോതമംഗലം വേദഗിരിയിൽ ലോറി റെയിൽവേ ട്രാക്കിൽ കുടുങ്ങി ; ട്രെയിൻ അരമണിക്കൂർ പിടിച്ചിട്ടു ; ലോറി വടമുപയോഗിച്ച് വലിച്ചുമാറ്റി

Spread the love

കോതനല്ലൂർ: ഇന്നലെ രാവിലെ 9.30നു കോതനല്ലൂരിനും ഏറ്റുമാനൂരിനും ഇടയിലുള്ള നമ്പ്യാകുളം വേദഗിരി ലോറി റെയിൽവേ ട്രാക്കിൽ കുടുങ്ങി. സമീപത്തെ കാലിത്തീറ്റ കമ്പനിയിൽനിന്നു വന്ന നാഷനൽ പെർമിറ്റ്‌ ലോറിയാണ് കുടുങ്ങിയത്.

video
play-sharp-fill

സിഗ്നൽ ലഭിക്കാതെ അര മണിക്കൂറോളം ട്രെയിനുകൾ പിടിച്ചിട്ടു. ലോറിയുടെ മുൻവശത്തെ ടയർ ട്രാക്കിൽ കുടുങ്ങിയതോടെ ലോറി എടുക്കാൻ കഴിയാതായി. ട്രാക്ക് ഭാഗം തകർച്ചയിലാണ്. ഗേറ്റ് അടയ്ക്കാൻ കഴിയാതെ വന്നതോടെ സിഗ്നൽ ലഭിക്കാതെ ട്രെയിനുകൾ പിടിച്ചിട്ടു. പിന്നീട് നാട്ടുകാർ വടം എത്തിച്ച് കെട്ടിവലിച്ച് ലോറി തള്ളിനീക്കി.

ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ് ട്രാക്കിലൂടെ പോകുന്നത്. അശാസ്ത്രീയനിർമാണം മൂലമാണ് ഈ സ്ഥിതി. റോഡ് ആധുനിക രീതിയിൽ നിർമിച്ചെങ്കിലും റെയിൽവേ നിർമാണം നടത്തിയിട്ടില്ല. മേൽപാലത്തിനു നടപടി വേണമെന്നാണു ജനകീയ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group