
പാലാ മുത്തോലിക്കവലയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: പാലാ മുത്തോലിക്കവലയിൽ ബൈക്ക് ലോറിയിലിടിച്ച് കയറി യുവാവ് മരിച്ചു.
അയ്യപ്പൻകോവിൽ സ്വദേശി ജിബിൻ ബിജു ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവതിയ്ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു ബൈക്കിനെ തട്ടിയിട്ട ശേഷം മുന്നോട്ടുപോയ ജിബിൻ്റെ ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിബിനെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Third Eye News Live
0