കോഴിക്കോട് നന്തിയിൽ കെമിക്കലുമായി വന്ന ലോറിയ്ക്കു മുകളിൽ മണലുമായി വന്ന ടോറസ് ലോറി മറിഞ്ഞ് അപകടം ; ഡ്രൈവർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

കോഴിക്കോട് : കൊയിലാണ്ടി നന്തിയിൽ കെമിക്കലുമായി വന്ന വാഗാഡ് ലോറിയ്ക്കു മുകളിൽ മണലുമായി വരികയായിരുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നന്തി ശ്രീശൈലം കുന്നിന് താഴെ ബൈപ്പാസ് പ്രവൃത്തി നടക്കുന്ന ഭാഗത്താണ് സംഭവം.

കെമിക്കലുമായി വാഗാഡിന്റെ ഗോഡൗണിലേക്ക് പോകുകയായിരുന്ന ലോറിയ്ക്കു മുകളിലേക്ക് മണലുമായി വന്ന ലോറി മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു.