
ഇടുക്കി മുട്ടത്ത് വാഹനാപകടം ; നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം
സ്വന്തം ലേഖിക
ഇടുക്കി: മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.റബര്‍ പാലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
മുട്ടം പഞ്ചായത്ത് പടിയില്‍ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീട്ടിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറടക്കം ക്യാബിനില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ ഏറെ ശ്രമകരമായാണ് പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
Third Eye News Live
0