കണ്ടെയ്നർ ലോറിയുടെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു ; ഫാസ്‌ടാഗ് കൗണ്ടറിലിരുന്നയാള്‍ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: കണ്ടൈനർ ലോറിയില്‍ നിന്ന് ടയർ ഊരിത്തെറിച്ച്‌ പരിക്കേറ്റയാള്‍ മരിച്ചു. ഫാസ്റ്റ് ടാഗിന്റെ താത്കാലിക കൗണ്ടറിലിരുന്ന കുന്നംകുളം സ്വദേശി പി.കെ.ഹെബിൻ ആണ് മരിച്ചത്.

45 വയസായിരുന്നു. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം.കോയമ്ബത്തത്തൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഹെബിനെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉച്ചതിരിഞ്ഞ് 3.10 നായിരുന്നു അപകടം.