
കോട്ടയം-കുമരകം റോഡിൽ ഉപ്പൂട്ടികവലയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം ; ലോറി മറിഞ്ഞത് നിയന്ത്രണം വിട്ട് മീറ്ററുകളോളം ഓടിയതിന് ശേഷം : ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
കോട്ടയം: കുമരകം റോഡിൽ ഉപ്പൂട്ടികവലയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവറായ രാജസ്ഥാൻ സ്വദേശി ജിഹാൻ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
രാത്രി 10.45ഓടെയായിരുന്നു അപകടം. ഒഡീഷയിൽ നിന്നു പേപ്പറുമായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ലോറിയാണ് നടുറോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട ലോറി അമ്പതു മീറ്ററോളം ഓടിയ ശേഷം മറിയുകയായിരുന്നു.
അപകടത്തിൽ വഴിയരുകിൽ പാർക്ക് ചെയ്തിരുന്ന താഴത്തേടത്ത് വിവേകിന്റെ കാറിനു കേടുപാടു സംഭവിച്ചിട്ടുണ്ട്. ലോറിയിൽ 18 ടൺ പേപ്പറാണുണ്ടായിരുന്നത്. ചേർത്തല വഴി മണ്ണഞ്ചേരിയ്ക്കു പോകുകയായിരുന്നുവെന്നു ഡ്രൈവർ ജിഹാൻ പറഞ്ഞു.
അപകടത്തെത്തുടർന്നു റോഡിലെ ഗതാഗതം സ്തംഭിച്ചു.കോട്ടയം വെസ്റ്റ് സ്‌റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ലോറി ഉയർത്തി മാറ്റാനുള്ള ശ്രമങ്ങൾ രാത്രി ഏറെ വൈകിയും തുടർന്നിരുന്നു.