
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി എണ്ണക്കൽ അപകടത്തിൽ ഡ്രൈവർക്കും സഹായിക്കും പരിക്ക്. ഡ്രൈവർ പോക്കർ, സഹായി പ്രകാശന് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
കാരശ്ശേരി പഞ്ചായത്തിലെ കല്ലേങ്ങൽ എന്ന സ്ഥലത്തുള്ള കുന്നിൻ മുകളിലെ ക്വാറിയിൽ നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്നു ലോറി. ചെങ്കുത്തായ നിയന്ത്രണം ഇറക്കം ഇറങ്ങി വരുന്നതിനിടെ നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനിൽ കുടുങ്ങി ഇരുവരേയും നാട്ടുകാരും ഫയർ ആൻ്റ് റെസ്‌ക്യൂ സംഘവും ചേർന്നാണ് പുറത്തെടുത്തത്. കാലിന് പരിക്കേറ്റ ഇരുവരേയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group