മരം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; നാല് പേര്‍ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാസര്‍കോട്: ജില്ലയുടെ കിഴക്കന്‍ മേഖലയായ പാണത്തൂരിനടുത്ത് പരിയാരത്തുണ്ടായ വാഹനാപകടത്തില്‍ നാല് മരണം.

മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കെ ബാബു, രംഗപ്പു, എം കെ മോഹനന്‍, നാരായണന്‍ എന്നിവരാണ് മരിച്ചത്.

ഇവര്‍ രാജപുരം, പാണത്തൂര്‍, കുണ്ടുപ്പള്ളി സ്വദേശികളാണ്.

ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ലോറി തലകീഴായാണ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവര്‍ അടക്കമുള്ളവരാണ് മരിച്ചത്.

അപകട സമയത്ത് ലോറിയില്‍ ഒന്‍പത് പേര്‍ ഉണ്ടായിരുന്നു. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാജപുരം കല്ലപ്പള്ളിയില്‍ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി.

രാജപുരം പൊലീസും നാട്ടുകാരും കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.