മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു;റോഡരികിലൂടെ നടന്നു പോകുന്നതിനിടെയായിരുന്നു അപകടം

Spread the love

 

സ്വന്തം ലേഖിക

 

പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. നൊച്ചിപ്പുള്ളി സ്വദേശി കാളി(80) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാളിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിൽ കഴിയുന്നതിനിടെയാണ് കാളി മരിച്ചത്.

സംഭവത്തെ തുടർന്ന് ലോറി ഡ്രൈവർ തജ്‌മൽ ഖാൻ നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്. റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് വയോധികയെ ലോറി ഇടിച്ചത്. തുടർന്ന് പിൻചക്രങ്ങൾ ഇവരുടെ കാലിലൂടെ കയറിയിറങ്ങുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ വ്യക്‌തമാക്കുന്നത്‌. കൂടാതെ സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്‌തമാണ്‌. ഇതേ തുടർന്നാണ് പോലീസ് ലോറി ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തത്.