
സ്വന്തം ലേഖകൻ
കാസർകോട്: പാണത്തൂർ പരിയാരത്ത് തടി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു.
പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശികളായ മോഹനൻ, ബാബു, നാരായണൻ, സുന്ദര എന്നിവരാണ് മരിച്ചത്.
മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ പൂടംകല്ലിലും ജില്ലാ ആശുപത്രിയിലും എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്ലപള്ളിയില്‍ നിന്നും പാണത്തൂര്‍ ടൗണിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം.
ലോറിയിൽ ക്ലീനറും ഡ്രൈവറും അടക്കം 9 പേർ ഉണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
കർണാടകത്തിൽ നിന്ന് പാണത്തൂരിലേക്ക് മരം കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വിവരമറിഞ്ഞ് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ പാണത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.



