കാല്‍നടയാത്രക്കാരിയായ വയോധികയെ ലോറി ഇടിച്ചു ഗുരുതര പരുക്ക്; ഇടിച്ച ശേഷം ലോറിയുടെ പിന്‍ചക്രങ്ങള്‍ ഇവരുടെ കാലിലൂടെ കയറിയിറങ്ങി

Spread the love

 

സ്വന്തം ലേഖിക

തൃശൂർ : മുണ്ടൂര്‍ സീനായില്‍ കാല്‍നടയാത്രക്കാരിയായ വയോധികയ്ക്ക് ലോറി ഇടിച്ച് ഗുരുതരമായി പരുക്കേറ്റു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികയെ ഇടിച്ച ശേഷം, ലോറിയുടെ പിന്‍ചക്രങ്ങള്‍ ഇവരുടെ കാലിലൂടെ കയറിയിറങ്ങി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ വയോധികയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group