നിയന്ത്രണം വിട്ട ലോറി റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി; ഉറങ്ങി കിടന്ന അമ്മയും മകളും അത്ഭുതകരമായി രക്ഷപെട്ടു

Spread the love

സ്വന്തം ലേഖകൻ
കൂത്താട്ടുകുളം: നിയന്ത്രണം വിട്ട ലോറി റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി.ഉറങ്ങി കിടന്ന അമ്മയും മകളും അത്ഭുതകരമായി രക്ഷപെട്ടു.

video
play-sharp-fill

എംസി റോഡില്‍ ടിബി കവലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

സ്റ്റോണ്‍ വര്‍ക് വ്യാപാരിയായ ഉറുമ്പില്‍തടത്തില്‍ രാജുവിന്റെ വീട്ടിലേക്കാണ് മൂവാറ്റുപുഴ ഭാഗത്തു നിന്നു വന്ന ലോറി പാഞ്ഞു കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറക്കത്തിലായിരുന്ന രാജു ശബ്ദം കേട്ട് ഞെട്ടിയുണർന്നു. അടുത്ത മുറിയിലെത്തി തകര്‍ന്ന ഭിത്തിക്കടിയില്‍ പെട്ട് പരുക്കേറ്റു കിടന്ന ഭാര്യ ഷെര്‍ലിന്‍ (33), മകള്‍ മഗീഷ (11) എന്നിവരെ രക്ഷിക്കുകയും ആയിരുന്നു.

രാജുവിനൊപ്പം ഉറങ്ങുകയായിരുന്ന മകന്‍ ജെറിനും (9) പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അപകടം നടന്ന ഉടനെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ലോറിയില്‍ യാത്രക്കാരായി കയറിയ രണ്ട് പേര്‍ക്ക് നിസ്സാരപരുക്കുണ്ട്