video
play-sharp-fill

കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു: ഓയിൽ റോഡിൽ പടർന്നു; കൂട്ടിയിടിച്ചത് ടോറസും പാണ്ടിലോറിയും

കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു: ഓയിൽ റോഡിൽ പടർന്നു; കൂട്ടിയിടിച്ചത് ടോറസും പാണ്ടിലോറിയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു. ലോറി ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ 7.30 ന് കോടിമത വിൻസർ കാസിലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വന്ന ലോറി വിൻസർ കാസിലിനു മുന്നിൽ വച്ച് വലത്തേയ്ക്ക് തിരിയുകയായിരുന്നു.

ഇതിനിടെ പിന്നാലെ എത്തിയ ലോറി ടോറസിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ എൻജിൻ ഓയിൽ പൊട്ടി റോഡിൽ ഒഴുകി. ഇതിൽ തന്നെ ഇരുചക്ര വാഹനങ്ങൾ അടക്കം റോഡിൽ വീഴാൻ തുടങ്ങിയതോടെ നാട്ടുകാർ അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാ സേന അധികൃതർ സ്ഥലത്ത് എത്തി റോഡിൽ വീണ ഓയിൽ കഴുകിക്കഴിഞ്ഞു. അരമണിക്കൂറിനു ശേഷം ലോറികൾ റോഡിൽ നിന്നു മാറ്റിയതോടെയാണ് നാലുവരിപ്പാതയിലെ ഗതാഗത തടസം നീങ്ങിയത്. അപകടത്തിൽ നിസാര പരിക്കേറ്റ ലോറി ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.