play-sharp-fill
ചരക്ക് ലോറി ഇടിച്ചു പരുക്കേറ്റ കാട്ടാന ചരിഞ്ഞു

ചരക്ക് ലോറി ഇടിച്ചു പരുക്കേറ്റ കാട്ടാന ചരിഞ്ഞു

സ്വന്തം ലേഖിക

വയനാട്: ചരക്ക് ലോറിയിടിച്ച് മുത്തങ്ങയിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകീട്ട് ഉൾവനത്തിൽ വച്ചാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ലോറിയിടിച്ച സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തിരുന്നു.

അധികൃതർ പരിക്കേറ്റ ആനയ്ക്ക് ഇന്നലെ ചികിത്സ നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് മാറിയപ്പോൾ ലോറിയുമായി ഡ്രൈവർ സ്ഥലം വിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ആനയുടെ മുന്നിലെ വലതുകാലിന് സാരമായി പരുക്കേൽക്കുകയും വാരിയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ പാതയോരത്ത് വീണുപോയ ആന പിന്നീട് കാട്ടിലേക്ക് നീങ്ങിയിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ വനംവകുപ്പ് പരിക്കേറ്റ ആനയക്ക് സമീപം നിലയുറപ്പിച്ച ആനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തുകയും പിന്നീട് മയക്കുവെടിവച്ച് പിടികൂടി പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. എ സിഎഫ് അജിത് കെ രാമൻ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയ എിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ ചികിത്സിച്ചത്.