
കൊച്ചി: കൊച്ചി കളമശ്ശേരി നഗരസഭ ഓഫീസിന് സമീപം ലോറിക്കടിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി.
മലമ്പാമ്പിന്‍റെ തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. ചികിത്സ നല്‍കിയശേഷം മലമ്പാമ്പിനെ വനംവകുപ്പ് വനത്തില്‍ തുറന്നുവിടും.
ഇന്ന് രാവിലെയാണ് നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കര്‍ ലോറിയുടെ ടയറുകള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്ന നിലയില്‍ മലമ്പാമ്പിനെ കണ്ടെത്തിയത്. മലമ്പാമ്പിന്‍റെ തലഭാഗം തുണി ഉപയോഗിച്ച് നീളമുള്ള വടിയോട് ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു.
നീളമുള്ള ഒരു വടിയും ഇതോടൊപ്പം മറ്റൊരു ചെറിയ വടിയും ചേര്‍ത്താണ് മലമ്പാമ്പിനെ കെട്ടിയിട്ടിരുന്നത്. മലമ്പാമ്പിനെ ആരോ കൊല്ലാൻ ശ്രമിച്ചതായാണ് സംശയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലമ്പാമ്പിന്‍റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. നഗരപ്രദേശമാണെങ്കിലും ഒരുപാട് ഒഴിഞ്ഞ പ്രദേശമുള്ള സ്ഥലമാണ് കളമശ്ശേരി. പ്രദേശത്ത് നിന്ന് മുമ്പും മലമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
മലമ്പാമ്പിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മലമ്പാമ്പിനെ കൊണ്ടുപോവുകയായിരുന്നു.