ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിച്ചുവെന്ന തരത്തിൽ ദൃശ്യങ്ങൾ ; നവമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ വമ്പൻ ട്വിസ്റ്റ്…! ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്
സ്വന്തം ലേഖകൻ
തൃശൂർ :പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ്.ആലപുഴ സ്വദേശി സുരേഷ് കുമാറിനെതിരെ ഒല്ലൂർ പൊലീസാണ് കേസെടുത്തത്.
ഡ്രൈവറെ കുട്ടിയുടെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഡ്രൈവറുടെ പരാതിപ്രകാരം കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒല്ലൂരിനടുത്ത് ചെറുശ്ശേരിയിലെ ബെസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവമുണ്ടായത്. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ നിന്ന് ഡ്രൈവറുടെയും മര്‍ദ്ദിച്ചയാളുടെയും വിവരം ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത് .
പത്താം ക്ലാസുകാരനായ മകനെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് പിതാവ് പോലീസിൽ മൊഴി നല്‍കി. ഒല്ലൂർ പിആർ പടിയിൽ പെട്രോൾ പമ്പിൽ എത്തിയ പത്താംക്ലാസ് വിദ്യാർഥിയെ ലോറി ഡ്രൈവർ ഉപദ്രവിച്ചു. കുതറി മാറിയ ആൺകുട്ടി ബഹളംവച്ചതോടെ ഡ്രൈവർ കടന്നുകളയുകയായിരുന്നു.
തുടർന്ന് മകനെ ഉപദ്രവിച്ച ഡ്രൈവറെ തേടി അച്ഛൻ ട്രാൻസ്പോർട്ട് കമ്പനിയിൽ എത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.