video
play-sharp-fill

പത്തനംതിട്ടയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; അപകടത്തിൽ നാലുപേർക്ക് പരിക്ക്; 2 കുട്ടികളുടെ നില ഗുരുതരം

പത്തനംതിട്ടയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; അപകടത്തിൽ നാലുപേർക്ക് പരിക്ക്; 2 കുട്ടികളുടെ നില ഗുരുതരം

Spread the love

പത്തനംതിട്ട: പന്തളം കുരമ്പാലയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ നാല് പേരിൽ രണ്ട് കുട്ടികളുടെ നില ഗുരുതരം.

 

മീര (12), മീനാക്ഷി (16) എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

പരുക്കേറ്റ രാജേഷ് , ഭാര്യ ദീപ എന്നിവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.

 

കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. വീട് ഏതാണ്ട് പൂർണമായും തകർന്നു.

 

ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്.

ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണം എന്ന് പോലീസ് പറഞ്ഞു.

 

ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റിരുന്നു.