video
play-sharp-fill

ലാലേട്ടേൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി വർഷങ്ങൾ കാത്തിരിക്കണം ; വെളിപ്പെടുത്തലുമായി മുരളി ഗോപി

ലാലേട്ടേൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി വർഷങ്ങൾ കാത്തിരിക്കണം ; വെളിപ്പെടുത്തലുമായി മുരളി ഗോപി

Spread the love

 

സ്വന്തം ലേഖിക

കോട്ടയം : ലാലേട്ടൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി രണ്ട് വർഷങ്ങൾ കൂടി കാത്തിരിക്കണം. വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് മുരളി ഗോപി രംഗത്ത്. ലൂസിഫർ രണ്ടാം ഭാഗത്തിന് മുൻപ് ഞാൻ വേറൊരു പ്രോജക്ട് ചെയ്യുന്നുണ്ട്. ലാലേട്ടനും വേറൊരു പ്രോജക്ടുണ്ട്. ഇത് രണ്ടും കഴിഞ്ഞ് 2021 ന്റെ അവസാനത്തോടെയായിരിക്കും ലൂസിഫർ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുകയെന്ന് മുരളി ഗോപി പറഞ്ഞു. ഈ വർഷം വെള്ളിത്തിരയിലെത്തിയ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ സംവിധാനയും മോഹൻലാലിന്റെ അഭിനയം കൂടിയായപ്പോൾ സിനിമ തിയേറ്ററിൽ ആരാധകരുടെ കൈയ്യടി നേടി. പ്രേക്ഷകരെ ആവേശത്തിലാക്കി ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായി.

ലൂസിഫറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതോടെ ആരാധകർക്ക് പിന്നെ അറിയേണ്ടിയിരുന്നത് ചിത്രം എന്ന് തീയേറ്ററുകളിലെത്തുമെന്നാണ്. ഗതികെട്ട് ഒരു പ്രക്ഷേകൻ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ എത്രയും പെട്ടെന്ന് സിനിമ തന്നില്ലെങ്കിൽ കാല് പിടിക്കുമെന്ന് വരെ കമന്റും ഇട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group