
വ്‌ളോഗര്‍ റിഫയുടെ മരണം: ഭര്‍ത്താവ് മെഹ്നാസിന് ലുക്കൗട്ട് നോട്ടീസ്
സ്വന്തം ലേഖിക
കൊച്ചി :മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്.
നേരത്തെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ് കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കണ്ടിരുന്നില്ല.
പെരുന്നാളിനുശേഷം മെഹ്നാസ് യാത്രയില്‍ ആണെന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ വിവരം. തുടര്‍ന്ന് മെഹ്നാസിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് പൊലീസ് മടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പൊലീസിന് ലഭ്യമായിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രി വകുപ്പ് മേധാവി അവധിയിലായതാണ് കാരണം.
മരണത്തിലെ ദുരൂഹത നീക്കാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന വ്യാഴാഴ്ച നടക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷമാകും തുടര്‍ തീരുമാനങ്ങളെന്ന് അന്വേഷക സംഘ ഉദ്യോഗസ്ഥൻ താമരശേരി ഡിവൈഎസ്പി അറിയിച്ചു.
Third Eye News Live
0