പറവൂരിലെ യുവതിയുടെ മരണം; സഹോദരിക്കായി ലുക്ക്ഔട്ട് നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തുവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. മരിച്ച വിസ്‌മയയുടെ സഹോദരി ജിത്തു സംസ്‌ഥാനം വിട്ടുകാണുമെന്ന നിഗമനത്തിലാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

കൂടാതെ സംഭവത്തിന് പിന്നാലെ യുവതിയുടെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിസ്‌മയയുടെ മൃതദേഹം കഴിഞ്ഞ ദിവസം പോസ്‌റ്റുമോർട്ടം നടത്തിയിരുന്നു. പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിസ്‍മയയുടെ ശരീരത്തിൽ നിന്ന് മരണകാരണമായ തരത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടില്ല.

ശരീരം പൂർണമായി കത്തിക്കരിഞ്ഞതിനിലാണ് മുറിവുകൾ കണ്ടെത്താൻ കഴിയാത്തത്തെന്ന് പോലീസ് വ്യക്‌തമാക്കി. പോസ്‌റ്റുമോർട്ടത്തിന് ശേഷം വിസ്‌മയയുടെ ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകി.

പറവൂർ പെരുവാരം പനോരമ നഗർ അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിലാണ് അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളിൽ ഒരാളായ വിസ്‌മയ പൊള്ളലേറ്റ് മരിച്ചത്.

തുടർന്ന് കാണാതായ സഹോദരിക്കായി തിരച്ചിൽ ശക്‌തമാക്കിയിരുന്നു. ഈ പെൺകുട്ടിയെ കണ്ടെത്തിയാൽ മാത്രമേ വീടിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്‌തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.