
ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം; അമിത വേഗതയിൽ വന്ന കാർ പുഴയിലേക്ക് മറിയുകയായിരുന്നു; കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടിയടക്കം മൂന്നുപേരെ നാട്ടുകാർ രക്ഷപെടുത്തി
സ്വന്തം ലേഖകൻ
കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടിയടക്കം മൂന്നുപേരെ നാട്ടുകാർ രക്ഷപെടുത്തി. കാർ വേഗത്തിൽ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. കൊച്ചിയിൽ പാർട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ ഡോർ തുറന്ന് കിടക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല. മൂന്നുപേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.ഗൂഗിൾ മാപ്പ്നോക്കിയാണ് ഇവരുടെ യാത്രയെന്ന് പൊലീസ് പറയുന്നത്. പരിചയക്കുറവുള്ള സ്ഥലമായതിനാൽ അപകടത്തിൽ പെടുകയായിരുന്നു.