പള്ളിയിലും വികാരിയുടെ മുറിയിലും വെച്ച് ബലമായി മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനം; വൈദികൻ ഒളിവിൽ തന്നെ; അതിരുമാവ് ഇടവക വികാരി ഫാ. പോൾ തട്ടുപറമ്പലിനെതിരെ ലുക്കൗട്ട് നോട്ടീസ്

Spread the love

കാസർകോട് :പതിനേഴുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ വൈദികന്‍ ഒളിവില്‍ തുടരുന്നു.കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്ബലിനെതിരെ ചിറ്റാരിക്കല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചു.

സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വിദ്യാര്‍ഥി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. കുട്ടി പള്ളിയില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഈ സമയത്തെല്ലാം വികാരി ലൈംഗികമായി ചൂഷണം ചെയ്തു. പള്ളിയില്‍ വച്ചും വികാരിയുടെ മുറിയില്‍ ബലമായി എത്തിച്ചും നിരന്തരം ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മൊഴി.

2024 മേയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള കാലത്ത് പീഡിപ്പിച്ചുവെന്നാണ് പോലീസില്‍ ലഭിച്ച പരാതി. തുടര്‍ന്നാണ് ജൂണ്‍ ആദ്യ ആഴ്്ച പോലീസില്‍ പരാതി നല്‍കിയത്്. വൈദികന്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസായതിന് പിന്നാലെ പോലീസിനേയും നാട്ടുകാരേയും കബളിപ്പിച്ച്‌ പ്രതി ചിറ്റാരിക്കലില്‍നിന്ന് കടന്നിരുന്നു. സംഭവത്തില്‍ തലശ്ശേരി അതിരൂപതയും വൈദികനെതിരേ നടപടി സ്വീകരിച്ചിരുന്നു