ഒഡീഷ സ്വദേശിനിയെ ജ്യൂസിൽ മദ്യം നൽകി പീഡിപ്പിച്ച ഹോർട്ടി കോർപ് മുൻ എംഡി കെ ശിവപ്രസാദിന്റെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി കെ ശിവപ്രസാദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഹോര്‍ട്ടി കോര്‍പ് മുന്‍ എംഡിയാണ് കെ ശിവപ്രസാദ്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കഴിഞ്ഞ 26 ദിവസമായി ഇയാള്‍ ഒളിവിലാണ്.
കഴിഞ്ഞ മാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുജോലിക്കെത്തിയ 22 കാരിയെയാണ് ജ്യൂസില്‍ മദ്യം നല്‍കി പീഡിപ്പിച്ചത്.
ജ്യൂസ് നല്‍കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group