കാണാൻ ദേവതയെപ്പോലെ;സ്‌റ്റൈലിലും ലുക്കിലും ശ്രീദേവി, ദാവണിയുടുത്ത് പൂ ചൂടി ജാൻവി
തെ ന്നിന്ത്യൻ സ്റ്റൈലില്‍ അണിഞ്ഞൊരുക്കാൻ ഇഷ്ടപ്പെടുന്ന നടിയാണ് ജാൻവി കപൂർ. പലപ്പോഴും ദാവണിയും സെറ്റ് മുണ്ടും പരമ്ബാരഗത ആഭരണങ്ങളുമെല്ലാം അണിഞ്ഞ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.ഇപ്പോഴിതാ തെലുങ്ക് ചിത്രം ദേവരയുടെ പ്രൊമോഷന്റെ ഭാഗമായും തെന്നിന്ത്യൻ സ്റ്റൈലില്‍ എത്തിയിരിക്കുകയാണ് ജാൻവി.
ഇളം നീല നിറവും കടും നീല നിറവും ചേരുന്ന ദാവണിയാണ് ജാൻവി ധരിച്ചത്. തിളങ്ങുന്ന കടുംനീല ദുപ്പട്ടയാണ് ദാവണിയുടെ ഹൈലൈറ്റ്. ഇതിനൊപ്പം ഇളം നീല ബ്ലൗസും രണ്ട് നിറങ്ങളും ചേരുന്ന പാവാടയും അണിഞ്ഞു. നിറയെ സീക്വിൻ വർക്കുകള്‍ ചെയ്ത ഔട്ട്ഫിറ്റ് കൂടുതല്‍ തിളക്കം നല്‍കി. സില്‍വർ ജിമിക്കി കമ്മലും ചോക്കറും വളയും താരം അണിഞ്ഞിട്ടുണ്ട്. മുടി മെടഞ്ഞിട്ട് പൂവും ചൂടിയതോടെ ലുക്ക് പൂർണമായി.
ഈ ചിത്രങ്ങള്‍ക്കൊപ്പം തെലുങ്കില്‍ സംസാരിക്കുന്ന ഒരു ചെറിയ വീഡിയോയും ജാൻവി പോസ്റ്റ് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തത്. സ്റ്റൈലിലും ലുക്കിലും ജാൻവി അമ്മ ശ്രീദേവിയെ ഓർമിപ്പിക്കുന്നുവെന്നാണ് ഒരു കമന്റ്. കാണാൻ ദേവതയെപ്പോലെയുണ്ടെന്നും ജാൻവിയുടെ സ്റ്റൈലിസ്റ്റിനെയാണ് അഭിനന്ദനങ്ങള്‍ അറിയിക്കേണ്ടതെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group