ഇലോണ്‍ മസ്‌കിൻ്റെ വമ്പൻ പ്രഖ്യാപനം; എക്സിലെ എഴുത്തുകാര്‍ക്ക് 8 കോടി രൂപ സമ്മാനം

Spread the love

ന്യൂയോർക്ക്: എഴുത്തുകാർക്കായി വമ്പൻ സമ്മാന പദ്ധതി പ്രഖ്യാപിച്ച്‌ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്.

video
play-sharp-fill

വലിയ ലേഖനങ്ങള്‍ എഴുതുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ലേഖനത്തിന് 10 ലക്ഷം ഡോളർ (ഏകദേശം 8.4 കോടി ഇന്ത്യൻ രൂപ) സമ്മാനമായി നല്‍കുമെന്നാണ് പ്രഖ്യാപനം.

വാർത്തകള്‍ സൃഷ്ടിക്കാനും ഗൗരവമായ ചർച്ചകള്‍ക്ക് വഴിയൊരുക്കാനും കഴിവുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ മസ്ക് ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോങ് ഫോം (Long-form) അഥവാ ദൈർഘ്യമേറിയ ലേഖനങ്ങള്‍ എഴുതുന്നവരെയാണ് എക്സ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2026 നെ ക്രിയേറ്റർമാരുടെ വർഷം ആക്കി മാറ്റാനുള്ള മസ്‌കിൻ്റെ നീക്കത്തിൻ്റെ ഭാഗമാണിത്.