ബി ബി സി അവതാരകന്റെ ഭാര്യയും മക്കളേയും വകവരുത്തിയത് ഇളയ മകളുടെ മുന്‍ കാമുകന്‍: ഇംഗ്ലണ്ടിനെ നടുക്കി മൂന്ന് കൊലപാതകങ്ങൾ നടത്തിയ 26 കാരന്‍ പിടിയില്‍

Spread the love

 

ലണ്ടന്‍: ബി ബി സിയുടെ ഫൈവ് ലൈവ് കമന്റേറ്റര്‍, ജോണ്‍ ഹണ്ടിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട കേസിൽ ഒരാളെ പോലീസ് പിടികൂടി. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ബുഷിയിലുള്ള വീട്ടിലാണ് മൂന്നുപേരെയും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ക്രോസ്‌ബോ ഉപയോഗിച്ച് മൂന്ന് കൊലപാതകങ്ങള്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ നീണ്ട അന്വേഷണത്തിനൊടുവില്‍ ഒരു സെമിത്തേരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. എന്‍ഫീല്‍ഡിലെ ഹില്ലി ഫീല്‍ഡ് ഭാഗത്തു നിന്നും ഇന്നലെ ഉച്ചക്കാണ് പോലീസും പാരാമെഡിക്സും കെയ്ല്‍ ക്ലിഫോര്‍ഡ് എന്ന 26 കാരനെ പിടികൂടിയത്. അയാള്‍ക്ക് വൈദ്യ സഹായം നല്‍കിയതായും, ഒരു സ്‌ട്രെച്ചറില്‍ കിടത്തി ആംബുലന്‍സിലാണ് കൊണ്ടു പോയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇയാളെ പിന്നീട് റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

പോലീസിന്റെ ഭാഗത്തു നിന്നും വെടിയുതിര്‍ത്തിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, പ്രതിയുടെ ശരീരത്തിലുള്ള പരിക്കുകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ ഒരു വ്യക്തിയെ പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചതായി ആംബുലന്‍സ് സര്‍വ്വീസും സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരോള്‍ ഹണ്ട് എന്ന 61 കാരിയുടെയും അവരുടെ മക്കളായ ഹന്നന്റെയും ലൂസിയുടെയും കൊലപാതകത്തിലെ പിടികിട്ടാ പുള്ളിയായി പോലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപകമായ അന്വേഷണമായിരുന്നു ക്ലിഫോര്‍ഡിന് വേണ്ടി നടത്തിയിരുന്നത്. കൊല്ലപ്പെട്ട ലൂസിയുടെ മുന്‍ കാമുകനായിരുന്നു മുന്‍ സൈനികന്‍ കൂടിയായ ക്ലിഫോര്‍ഡ്.