
ലണ്ടൻ: യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) മരിച്ചത്.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം.
നോട്ടിങ്ഹാമില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു ജെറീന. ജോർജ്, റോസിലി ദമ്ബതികളുടെ ഇളയ മകളായിരുന്നു ജെറീന. സംസ്കാരം പിന്നീട് അറിയിക്കുമെന്ന് ബന്ധുമിത്രാദികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


