video
play-sharp-fill

ലണ്ടനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗബാധിതതയാണ് ഈ കുട്ടി

ലണ്ടനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗബാധിതതയാണ് ഈ കുട്ടി

Spread the love

സ്വന്തം ലേഖകൻ

ലണ്ടൻ: നോർത്ത് വെസ്റ്റ് ലണ്ടനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗബാധിതതയാണ് ഈ കുട്ടി.കുട്ടിയുടെ അമ്മ ന്യുമോണിയ സംശയത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ലണ്ടനിലെ നോർത്ത് മിഡിൽസെക്‌സ് സർവകലാശാലാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു.

തുടർന്ന് അമ്മയുടെ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് കൊറണ സ്ഥിരീകരിച്ച് പരിശോധനാ ഫലം പുറത്തു വന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ നവജാതശിശുവിനും കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.അമ്മയുടെ അവസ്ഥ കുഞ്ഞിനേക്കാൾ മോശമായതിനാൽ ഇരുവരേയും രണ്ട് ആശുപത്രികളിലാണ് ചികിത്സിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവജാതശിശു നോർത്ത് മിഡിൽസെക്സ് ആശുപത്രിയിലും അമ്മ മറ്റൊരു ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഗർഭാവസ്ഥയിലുള്ളപ്പോൾ ആണോ ജനിച്ചതിനു ശേഷമാണോ വൈറസ് ബാധയുണ്ടായതെന്ന് അധികൃതർ പരിശോധിക്കുകയാണ്. ലണ്ടനിൽ ഇതുവരെ 136 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.