video
play-sharp-fill

Saturday, May 17, 2025
HomeCrimeലോക്‌സഭയിൽ യു ഡി എഫ്: നിയമസഭയിൽ എൽഡിഎഫ് തന്നെ: എൻഡിഎയ്ക്ക് വോട്ട് കൂടും: ലോക് സഭയിലേക്ക്...

ലോക്‌സഭയിൽ യു ഡി എഫ്: നിയമസഭയിൽ എൽഡിഎഫ് തന്നെ: എൻഡിഎയ്ക്ക് വോട്ട് കൂടും: ലോക് സഭയിലേക്ക് ഒരു സീറ്റും കിട്ടും: :ഷൈലജ ടീച്ചറെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ അകന്നു പോയ സ്ത്രീ വോട്ടർമാർ തിരികെ വരും’ഇന്ത്യാ ടുഡേ അഭിപ്രായ സർവേ

Spread the love

ഡല്‍ഹി: കേരളത്തില്‍ ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാലും യുഡിഎഫ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തും എന്ന് ഇന്ത്യാ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ അഭിപ്രായ സര്‍വേ.
2024 തിരഞ്ഞെടുപ്പിലെ അതേ സീറ്റ് നില തന്നെയാണ് കേരളത്തില്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റില്‍ 18 സീറ്റിലും യുഡിഎഫ് തന്നെയായിരിക്കും വിജയിക്കുക.

ബാക്കിയുള്ള ഓരോ സീറ്റിലും എല്‍ഡിഎഫും എന്‍ഡിഎയും വിജയിക്കും എന്നും സര്‍വേ പറയുന്നു. അതേസമയം ബിജെപിയുടെ വോട്ടുവിഹിതത്തില്‍ വലിയ വര്‍ധനവാണ് സര്‍വേ പ്രവചിക്കുന്നത്. പരമ്പരാഗതമായി ദ്വികക്ഷി രാഷ്ട്രീയം നിലനില്‍ക്കുന്ന കേരളത്തില്‍ മൂന്നാം ബദലായി ബിജെപി ഉയര്‍ന്ന് വരികയാണ് എന്നാണ് അഭിപ്രായ സര്‍വേയുടെ വിലയിരുത്തല്‍. എല്‍ഡിഎഫിന്റെ വോട്ടുവിഹിതത്തില്‍ ഇടിവ് ഉണ്ടാകും.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 17 ശതമാനം വോട്ടായിരുന്നു. ഇത് ഏഴ് ശതമാനം വര്‍ധിച്ച്‌ 24 ശതമാനത്തിലേക്ക് എത്തും. എല്‍ഡിഎഫിന് 32 ശതമാനം വോട്ടായിരുന്നു ആറ് മാസം മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ചത് എങ്കില്‍ ഇത് രണ്ട് ശതമാനം കുറഞ്ഞ് 30 ശതമാനത്തില്‍ എത്തും. യുഡിഎഫിന് ലഭിച്ച 43 ശതമാനം വോട്ട് ഒരു ശതമാനം കുറഞ്ഞ് 42 ശതമാനത്തിലും എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലോക്‌സഭയിലെ കണക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല എന്നാണ് സര്‍വേ വിശകലനം ചെയ്ത രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കാര്യമായ കോട്ടം സംഭവിക്കില്ല എന്ന് തന്നെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂവെന്ന് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ രാഹുല്‍ വര്‍മ്മ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍. ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ച ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തെ ഒരു ദേശീയ ഘടകമായി ജനങ്ങള്‍ കാണാത്തതുകൊണ്ടാണ് ഈ വിഭജനം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രവചനമല്ല ഈ കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തിലെ വോട്ടിംഗ് പാറ്റേണ്‍ ഒരു മാറ്റത്തിലാണെങ്കിലും അത് നിയന്ത്രിക്കപ്പെട്ടുവെന്നും ഇപ്പോഴും ഇടതുപക്ഷത്തിന് അനുകൂലമാണെന്നും രാഷ്ട്രീയ വിശകലന വിദഗ്ദ്ധ മനീഷ പ്രിയം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് കേഡര്‍ ദുര്‍ബലമാണെന്നാണ് സംസ്ഥാനത്തെ വോട്ടര്‍മാര്‍ വിശ്വസിക്കുന്നത്.

അതേസമയം ഇടതുപക്ഷം ഇപ്പോഴും ശക്തമാണ്. കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനം സംസ്ഥാനത്ത് അതിന്റെ സാധ്യതകളെ ദോഷകരമായി ബാധിക്കുകയായിരുന്നു എന്നും പ്രിയം പറഞ്ഞു. ശൈലജ ടീച്ചറെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അകന്നുപോയ സ്ത്രീ, ഒബിസി വോട്ടര്‍മാരെ തിരിച്ചെത്തിക്കാം എന്നും അവര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ബിജെപിയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് സെഫോളജിസ്റ്റും സിവോട്ടറിന്റെ സ്ഥാപക ഡയറക്ടറുമായ യശ്വന്ത് ദേശ്മുഖ് പറഞ്ഞു. ”പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്രിപുരയിലെ ബിജെപിയെക്കുറിച്ചോ പശ്ചിമ ബംഗാളിലെ ബിജെപിയെക്കുറിച്ചോ നമ്മള്‍ ഇതേ കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇടതുപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് മാറുന്നുവോ എന്നതാണ് ചോദ്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2025 ജനുവരി 2 നും ഫെബ്രുവരി 9 നും ഇടയില്‍ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലുമായി 125,123 വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ നടത്തിയത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments