ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി യോഗം ഇന്നു പുനരാരംഭിക്കും :

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി യോഗം ഇന്നു പുനരാരംഭിക്കും. ആര്‍എസ്പിയുമായും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായാണ് ഇന്ന് ചര്‍ച്ച.

നിയമസഭ പിരിഞ്ഞതിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക.

കൊല്ലം സീറ്റ് ആര്‍എസ്പി നിലനിര്‍ത്തും. നിലവില്‍ സീറ്റില്ലാത്ത കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സീറ്റ് ആവശ്യപ്പെട്ടേക്കില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും.